മോദിയെ അഭിനന്ദിച്ച് രജനികാന്ത്; വ്യക്തിപ്രഭാവമുള്ള നേതാവെന്ന് താരം

ചെന്നൈ: നെഹ്റുവിനും രാജീവിനും ശേഷം ഏറ്റവും വ്യക്തിപ്രഭാവമുള്ള നേതാവാണ് മോദിയെന്ന് രജനികാന്ത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ മോദിയെ അഭിനന്ദിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍പരാജയം ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തില്‍ രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ കുറിച്ചും രജനികാന്ത് പ്രതികരിച്ചു. രാഹുല്‍ രാജിവെക്കേണ്ടതില്ല. തനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് വേണ്ടത്. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ശക്തമായിരിക്കണമെന്നും രജിനികാന്ത് പറഞ്ഞു.

വ്യാഴാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രജനികാന്തും പങ്കെടുക്കും. നടനും മക്കള്‍ നീതി മയ്യം നേതാവായ കമല്‍ഹാസനും മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണമുണ്ട്.

Top