അദ്വാനിയെയും, ടീമിലുള്ളവരെയും ഇടിച്ചിട്ടു; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ബിവാനി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മോദി തൊഴിലില്ലായ്മയ്ക്കും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും അഴിമതിയ്ക്കുമെതിരെ പോരാടാന്‍ ശ്രമിച്ച് അദ്ദേഹം തിരിഞ്ഞ് പരിശീലകന്‍ അദ്വാനിയെ ഇടിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിന്നീട് അദ്ദേഹം തന്റെ ടീമിലുള്ളവരെയും ഇടിച്ചിട്ടുവെന്നും രാഹുല്‍ പരിഹസിച്ചു.

ഹരിയാനയിലെ ബിവാനിയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ പരിഹാസം.

Top