ജഡ്ജിമാരുടെ നിയമനം നീണ്ടുപോകുന്നു ; നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

rahul

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ന്യായാധിപന്മാരെ നിയമിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. കോടതികളില്‍ ലക്ഷക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ നൂറു കണക്കിന് ജഡ്ജിമാരുടെ നിയമനം എന്‍ഡിഎ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ നീണ്ടുപോകുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമനം അംഗീകരിക്കാതിരിക്കുന്നത് പ്രധാനമന്ത്രിയുടെ ദുരഭിമാനം മൂലമാണെന്നും കെ.എം. ജോസഫ് ഉത്തരാഖണ്ഡ് ഹൈക്കോടതി ജസ്റ്റിസായിരിക്കെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് റദ്ദാക്കിയിരുന്നു. പ്രതികാരം കാരണം അദ്ദേഹത്തിന്റെ പേര് സുപ്രീംകോടതിയിലേക്ക് അംഗീകരിക്കുന്നില്ലന്നും ജുഡീഷ്യറി ഡിമോണിറ്റൈസ്ഡ് എന്ന ഹാഷ് ടാഗോടെയുള്ള ട്വീറ്റിലാണ് നരേന്ദ്ര മോദിക്കെതിരെ രാാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Top