‘കാവല്‍ക്കാരന്‍ കള്ളന്‍’;വീണ്ടും പരാമര്‍ശം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ‘കാവല്‍ക്കാരന്‍ കള്ളന്‍’ എന്ന പരാമര്‍ശം വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

മോഷണത്തിനു ശേഷം മോദി പറയുന്നത് എല്ലാവരും കാവല്‍ക്കാരാണെന്നും എന്നാല്‍ ബാക്കി കാവല്‍ക്കാരെല്ലാം നല്ലവരാണെന്നും രാഹുല്‍ പറഞ്ഞു. 56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ മാത്രമാണ് മോഷണം നടത്തി മുപ്പതിനായിരം കോടി അനില്‍ അംബാനിക്ക് നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

അതേസമയം മായാവതിക്കും അഖിലേഷിനുമെതിരെയും രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചു. മോദിക്കെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷം പോരാടിയത് കോണ്‍ഗ്രസാണെന്നും തനിക്ക് മോദിയെ പേടിയില്ലെന്നും അഞ്ചു വര്‍ഷം മോദിയോട് എസ്പിയോ ബിഎസ്പിയോ പോരാടിയില്ലെന്നും മായാവതിയുടെയും അഖിലേഷിന്റെയും കണ്‍ട്രോളര്‍ മോദിയുടെ കൈയ്യിലാണെന്നും രാഹുല്‍ ആരോപിച്ചു.

Top