മോദിജിക്ക് ആകാമെങ്കില്‍ രാഹുല്‍ ജിക്ക് ആയിക്കൂടെ; സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം വന്‍ വിജയമായി തന്നെ തുടരുന്ന വേളയില്‍ രാഷ്ട്രീയമായി ചില അഭിപ്രായങ്ങളുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായത്തില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചു കൊണ്ട് കേരളാ മുഖ്യമന്ത്രിയാകണമെന്നാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദിജിക്ക് ആകാമെങ്കില്‍ രാഹുല്‍ ജിക്ക് ആയിക്കൂടെയെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..

Rahul ji യുടെ വയനാട് പര്യടനം ഒരു വ൯ വിജയമായ് തുടരുകയാണല്ലോ. അദ്ദേഹത്തെ കാണുവാ൯ എല്ലായിടത്തും വ൯ ജനാവലി വരുന്നുണ്ടെ.

എന്ടെ ഒരു അഭിപ്രായത്തില് ഇനി വരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം മുന്നില് നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാല് കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ.

പിന്നെ കേരളാ മുഖ്യമന്ത്രിയായ് Rahul ji ഭരിക്കുന്നതിനിടയില് ആകും 2024 ലെ ലോകസഭ തെരഞ്ഞെടുപ്പ് വരിക. ആദ്യം അതില് മത്സരിക്കാതിരിക്കുക. എന്നാല് Congress ന് 300+ സീറ്റ് കിട്ടിയാല് ഉടനെ വയനാടില് അപ്പോഴത്തെ MP യോട് രാജി വെക്കുവാ൯ നി൪ദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തില് ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ..

അതല്ല 2024 Parliament Election ല് വീണ്ടും BJP 333+ seat മായ് മോദി ജീ മൂന്നാം തവണയും അധികാരത്തില് വന്നാല് Rahul ji കേരളാ മുഖ്യനായ് തുടരുക.. ഒരു അധികാര കസേരയില് പ്രവ൪ത്തിച്ചതിന്ടെ അനുഭവവും പരിചയവും 2029 ലെ ലോകസഭാ ഇലക്ഷനിലെന്കിലും ഗുണവും ചെയ്യും..ഇതൊരു നല്ല ആശയമല്ലേ..

Rahul ji കേരളത്തിന്ടെ ഭാവി മുഖ്യമന്ത്രി എന്ന നിലയില് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല് ലോകസഭാ തെരഞ്ഞെടുപ്പില് ഉണ്ടായ Congress തരംഗം ആവ൪ത്തിക്കുമോ…?

(വാല് കഷ്ണം.. ഇന്ത്യ൯ പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് മോദി ജീ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദി ജീ ക്ക് ആകാമെന്കില് Rahul ji ക്കും ആയിക്കൂടെ..മുഖ്യമന്ത്രി പദം അത്ര മോശം പണിയൊന്നും അല്ല)

Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ..)

Top