കരിമ്പു കര്‍ഷകര്‍ക്ക് 8000 കോടിയുടെ ധനസഹായം; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

SUGAR-CANE

ന്യൂഡല്‍ഹി: കരിമ്പു കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 8000 കോടിയുടെ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷം 316 ടണ്‍ വരുന്ന റെക്കോര്‍ഡ് നേട്ടമാണ് പഞ്ചസാര ഉത്പാദനത്തില്‍ കൈവരിച്ചത്. എന്നാല്‍ മില്ലുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം ഇതിന്റെ ഗുണം കരിമ്പുകര്‍ഷകര്‍ക്ക് ലഭിച്ചില്ല. കരിമ്പിന് കിലോക്ക് 29 രൂപ താങ്ങുവില നിശ്ചയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിന് മില്ലുകള്‍ക്ക് 1500 കോടി രൂപയുടെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അതേ സമയം കര്‍ഷകരെ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു.

Top