എ.പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പി.എസ് ശ്രീധരന്‍പിള്ള

കണ്ണൂര്‍: നരേന്ദ്രമോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.

മറ്റ് പാര്‍ട്ടികളിലെ പല നേതാക്കളും ബിജെപിയില്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇന്ന് അബ്ദുള്ളക്കുട്ടിയ്ക്കും നാളെ കെ സുധാകരനും സ്വാഗതമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മോദിയെ അംഗീകരിക്കുന്ന ആരെയും തങ്ങള്‍ സ്വാഗതം ചെയ്യും.അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അത് അങ്ങനെയായിരിക്കും, ശ്രീധരന്‍പിള്ള വ്യക്തമാക്കി.

അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു സൂചനയും ഇല്ല. ബിജെപിയുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും ബിജെപിയിലേക്ക് വരാവുന്നതാണ്. വരാന്‍ താല്പര്യപ്പെട്ടാല്‍ പാര്‍ട്ടി ആലോചിക്കും, വി മുരളീധരനും പ്രതികരിച്ചിരുന്നു.

Top