നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കാന്‍ തയ്യാറാണെന്ന് റോബര്‍ട്ട് വദ്ര

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കാന്‍ തയ്യാറാണെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. മത്സരിക്കാന്‍ തയ്യാറാണെന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണെന്നുമാണ് വദ്ര പറഞ്ഞത്.

വോട്ട് ചെയ്യുന്നത് മാറ്റത്തിന് വേണ്ടിയാണെന്നും പ്രിയങ്ക പുതിയ ചുമതല ഭംഗിയായി നിര്‍വഹിക്കുമെന്നും വദ്ര വ്യക്തമാക്കി.

നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ‘വാരാണസിയില്‍ നിന്നാലെന്താ’ എന്ന് പ്രിയങ്ക ചോദിച്ചിരുന്നു. ഇപ്പോള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. പ്രിയങ്കയെ മോദിക്കെതിരെ നിര്‍ത്തിയാല്‍ പാര്‍ട്ടിയ്ക്ക് നല്ല മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

Top