‘യുപിയിലെ മാറ്റം ജനങ്ങള്‍ക്കറിയാം’; രോഷത്തിനിടെ യോഗിയെ പുകഴ്ത്തി മോദി

ലക്‌നൗ: വികസന നേട്ടങ്ങള്‍ക്കിടയിലും എതിരാളികള്‍ തന്നെ വിമര്‍ശിച്ച് ഊര്‍ജം പാഴാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ തനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞാല്‍ അവര്‍ തകര്‍ന്നുപോകുമെന്നും മോദി പരിഹസിച്ചു.

ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ ലക്‌നൗവില്‍ നഗരവികസന മന്ത്രാലയത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മോദി.

യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നശേഷം യുപിയിലുണ്ടായ മാറ്റം ജനങ്ങള്‍ക്ക് നന്നായി അറിയാം. വികസനം നടപ്പാക്കാനുള്ള ഇച്ഛാശക്തി യോഗിക്കുണ്ട്. കേന്ദ്രപദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് യുപിയെന്നും മോദി പറഞ്ഞു.

 

Top