കോൺഗ്രസിന് പ്രധാനമന്ത്രി ഉണ്ടായാലും ഇല്ലെങ്കിലും മോദി പ്രധാനമന്ത്രി ആകില്ലന്ന് പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മോദി അധികാരത്തില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് പി സി വിഷ്ണുനാഥ്. 2018ല്‍ ഒറ്റ ഉപതെരഞ്ഞെടുപ്പ് പോലും ബിജെപിക്ക് വിജയിക്കാനായില്ല. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലുമെല്ലാം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. യുപിയില്‍ എസ്പിയും ബിഎസ്പിയും മോദിക്കെതിരെ ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും പി സി വിഷ്ണുനാഥ് അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഇനി കോണ്‍ഗ്രസിന് പ്രധാനമന്ത്രി ഉണ്ടായാലും ഇല്ലെങ്കിലും നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി.

Top