നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന് സുപ്രിയ സുളെ

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുളെയുടെ വെളിപ്പെടുത്തല്‍. ശരദ്പവാറുമായുള്ള കൂടിക്കാഴ്ചയിലാണ് മോദിയുടെ വാഗ്ദാനമെന്നും സുളെ അറിയിച്ചു.

എന്‍സിപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും താന്‍ വാഗ്ദാനം നിരസിക്കുകയായിരുന്നെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

അദ്ദേഹവുമായുള്ള വ്യക്തിബന്ധം മികച്ചതാണ്. അതങ്ങനെ തന്നെ തുടരും. അതേസമയം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും ശരദ് മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ തന്നെ രാഷ്ട്രപതിയാക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകളും എന്‍.സി.പി എം.പിയുമായ സുപ്രിയ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നതായും പവാര്‍ വ്യക്തമാക്കിയിരുന്നു.

Top