പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; രാത്രി 8ന് എന്‍ഡിഎ പൊതുസമ്മേളനം

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത് എത്തും. പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തുന്ന മോദി വൈകുന്നേരം 6.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.ഡി.എ റാലിയെ അഭിവാദ്യം ചെയ്തു പ്രസംഗിക്കും.

തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

പ്രധാന മന്ത്രിയുടെ സന്ദര്‍ശത്തിന്റെ ഭാഗമായി തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം ഗതാഗത നിയന്ത്രണവുമുണ്ട്.

Top