കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ-നരേന്ദ്ര മോഡി കൂടിക്കഴ്ച ഇന്ന്

modu-justin

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വ്യാപാരം, ആണവ സഹകരണം, വിദ്യാഭ്യാസം എന്നി മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് സൂചന.

‘കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രൂഡോയും കുടുംബവും ഇന്ത്യ സന്ദര്‍ശനം ആസ്വദിച്ചു എന്നു വിശ്വസിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ട്രൂഡോയുടെ മക്കളായ സേവിയര്‍, എല്ല ഗ്രേസ്, ഹദ്രിന്‍ എന്നിവരെ കാണാന്‍ ആകാംക്ഷയുണ്ടെന്നും’ മോദി ട്വിറ്ററില്‍ കുറിച്ചു. 2015-ല്‍ കാനഡ സന്ദര്‍ശിച്ചപ്പോള്‍ ട്രൂഡോയോടും എല്ലഗ്രേസിനുമൊപ്പം എടുത്ത ചിത്രവും മോദി ട്വിറ്ററില്‍ പങ്കുവച്ചു.

Top