റാഫേല്‍ ഇടപാട്; പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ മോദിക്ക് യോഗ്യത ഇല്ലെന്ന് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അഴിമതി വ്യക്തമായതോടെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ നരേന്ദ്ര മോദിക്ക് യോഗ്യത ഇല്ലാതായെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ.

ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദിന്റെ പ്രസ്ഥാവന എത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. റാഫേല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അഴിമതി നടന്നുവെന്ന് വ്യക്തമായിരിക്കുകയാണെന്നും അതിനാല്‍ ഇനി മോദി പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്നും ക്യാബിനറ്റ് റാങ്കുള്ള മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും അധികാരം കൈമാറിയ ശേഷം അദ്ദേഹം രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്നും ഖാര്‍ഗെ വ്യക്തമാക്കി.

Top