പ്രധാനമന്ത്രി ഇന്ന് റായ്ബറേലിയില്‍ ; പ്രതിഷേധിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ്

narendra-modi

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റായ്ബറേലി സന്ദര്‍ശിക്കും. കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അലഹാബാദില്‍ എത്തുന്നതിന്റെ ഭാഗമായാണ് മോദി റായ്ബറേലിയിലും എത്തുന്നത്.

1100 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്കാണ് റായ് ബറേലിയില്‍ പ്രധാനമന്ത്രി തുടക്കമിടുന്നത്. സോണിയ ഗാന്ധിയുടെ മണ്ഡലത്തില്‍ മോദി എത്തുന്നത് ആശങ്കയോടെയാണ് കോണ്‍ഗ്രസ് വീക്ഷിക്കുന്നത്.

2019 ലെ തെരഞ്ഞെടുപ്പിന്റെ ശംഖനാദം മുഴക്കാനാണ് മോദി എത്തുന്നതെന്നാണ് ഉത്തര്‍പ്രദേശ് ഡെപ്യൂട്ടി സിഎം കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചത്.

അതേസമയം രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനിടെ വിധവാ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് മഹിളാ കോണ്‍ഗ്രസിന്റെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ കരിങ്കൊടി കാണിക്കാനും പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

Top