ഔ​റം​ഗാ​ബാ​ദ് ട്രെ​യി​ന്‍ അ​പ​ക​ടം; ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ പഞ്ഞുകയറി അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ മഹാരാഷ്ട്രയില്‍ പാളത്തില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാഴികളുടെ മേല്‍ ഗുഡ്സ് ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. 15 തൊഴിലാളികളാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗബാദ് നാന്ദേഡ് പാതയിലായിരുന്നു അപകടം.

Top