Narendra Modi leaves for Washington

ബ്രസല്‍സ്: ഭീകരവാദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, തീവ്രവാദത്തിന് മുന്നില്‍ ഇന്ത്യ കുമ്പിടില്ലെന്ന് വ്യക്തമാക്കി. തീവ്രവാദത്തെ തടയാന്‍ കഴിയാത്ത ഐക്യരാഷ്ട്ര സഭയുടെ പ്രസക്തി നഷ്ടപ്പെട്ടു വരികയാണെന്നും മോദി പറഞ്ഞു.

മോദി… മോദി വിളികള്‍ക്ക് നടുവില്‍ നിന്നാണ് ബ്രസല്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ഹിന്ദിയില്‍ ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ ഭരണനേട്ടങ്ങളും ഭീകരവാദവും മോദി പ്രധാനവിഷയങ്ങളാക്കി. ഭീകരവാദത്തെ മതവുമായി കൂട്ടിയിണക്കരുതെന്നും ചില പ്രദേശങ്ങള്‍ക്ക് മാത്രമല്ല തീവ്രവാദ ഭീഷണി ഉള്ളതെന്നും മോദി പറഞ്ഞി.

തീവ്രവാദത്തിന് മുന്നില്‍ ഐക്യരാഷ്ട്ര സഭ നിഷ്‌ക്രിയമാകുന്നതോടെ ലോക രാജ്യങ്ങള്‍ക്കിടെയില്‍ സഭയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യ -യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബല്‍ജിയത്തിലെത്തിയ പ്രധാനമന്ത്രി ഭീകരാക്രമണം നടന്ന ബ്രസല്‍സ് വിമാനത്താവളം സന്ദര്‍ശിച്ചു.

Top