ബിജെപിയിലേക്ക് അടുപ്പിച്ചത് മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍; രാധാകൃഷ്ണന്‍

ആലപ്പുഴ: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ ബി.ജെ.പിയിലേക്ക് അടുപ്പിച്ചതെന്ന് കെ.എസ്.രാധാകൃഷ്ണന്‍. അഞ്ച് ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ചെറിയ കാര്യമാണോ എന്നും, പാവപ്പെട്ടവര്‍ക്ക് ആവശ്യമുള്ളതെല്ലാം എത്തിക്കുന്നതില്‍ ജാഗരൂകനായ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും മുന്‍ പി.എസ്.സി ചെയര്‍മാനും കോണ്‍ഗ്രസ് അനുഭാവിയും കൂടിയായ രാധാകൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രപിതാവായ മഹാത്മഗാന്ധി വിഭാവനം ചെയ്ത വികസനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുവാനാണ് എതിരാളികള്‍ ശ്രമിക്കുന്നത്. അതല്ലാതെ അദ്ദേഹത്തിന് നേര്‍ക്ക് ഒരു അഴിമതിയെങ്കിലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനായിട്ടില്ലെന്നും, അഴിമതി രഹിതമായി നമ്മുടെ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാവുന്ന വികസനമാണ് മോദി ലക്ഷ്യമിട്ട് നടപ്പിലാക്കിയത്. അതിനാല്‍ മോദി സര്‍ക്കാര്‍ തുടരണം എന്ന ആഗ്രഹമാണ് തന്നെ ബി.ജെ.പിയിലെത്തിച്ചതെന്നും കെ.എസ്.രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

Top