തിരഞ്ഞെടുപ്പ് പ്രചാരണം; മോദി നാല് റാലികളെ അഭിസംബോധന ചെയ്യും

modi

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ നരേന്ദ്ര മോദി നാല് റാലികളെ അഭിസംബോധന ചെയ്യും. തുംകൂര്‍, ഗഡഗ്, ഷിമോഗ, മംഗളൂരു എന്നിവിടങ്ങളിലാണ് മോദി റാലികളെ അഭിസംബോധന ചെയ്യുക.

കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയും മോദിക്കൊപ്പം റാലികളെ അഭിസംബോധന ചെയ്യുന്നതാണ്. മോദിക്കു പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരും ഇന്ന് കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതാണ്.

മേയ് 12നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 219 വനിതകള്‍ ഉള്‍പ്പെടെ 2,655 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മേയ് 15നാണ് ഫലം പ്രഖ്യാപിക്കുന്നത്.

Top