ഇന്ത്യയുടെ വികസനം ലക്ഷ്യം, രാഷ്ട്രീയ തിരിച്ചടികള്‍ നേരിടാന്‍ തയാറാണെന്ന് മോദി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ രാഷ്ട്രീയ തിരിച്ചടികള്‍ ഉണ്ടായാല്‍ നേരിടാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അഴിമതി രഹിത, വ്യക്തി കേന്ദ്രീകൃത, വികസന സൗഹൃദ പരിസ്ഥിതി സംജാതമാക്കുകയാണ് തന്റെ സര്‍ക്കാരിന്റെ പ്രഥമ ദൗത്യമെന്നും, നിലവറയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും, എന്നാല്‍ നിലവിലെ സര്‍ക്കാര്‍ സമഗ്ര വികസന സമീപനമാണ് സ്വീകരിക്കുന്നതെന്നും മോദി പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ് ഈ പ്രതികരണം.

ദേശീയ തലസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവെ നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുള്ള വിഷയങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ പൂഴ്ത്തിവെച്ച സമ്പാദ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിച്ചെന്നും, ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ ബിനാമി ഇടപാടുകളെ തടയാന്‍ ഫലപ്രദമാണെന്നും മോദി ചൂണ്ടിക്കാട്ടി.

Top