നരേന്ദ്ര മോദി ജനപ്രിയ നേതാവ്;വരുന്ന തെരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ വരും:റിച്ച് മക്കോര്‍മിക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് കോണ്‍ഗ്രസ് അംഗം. നരേന്ദ്ര മോദി ജനപ്രിയ നേതാവ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നും റിച്ച് മക്കോര്‍മിക്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ എംപിയുടെ പ്രതികരണം.

മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രതിവര്‍ഷം നാല് മുതല്‍ എട്ട് ശതമാനം വരെ വളരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ”ചൈന ചെയ്ത ചില കാര്യങ്ങള്‍ ഇന്ത്യ അതേപടി പകര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണി അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് ബിസിനസ് രംഗത്ത് അവിശ്വസനീയമായ സ്വാധീനം ഉണ്ടാക്കാന്‍ ഇന്ത്യയെ സഹായിക്കും. എന്നാല്‍ ചൈനയെ പോലെ കടുത്ത നിലപാടുകള്‍ ഇന്ത്യ സ്വീകരിക്കുന്നില്ല എന്നത് നല്ലകാര്യമാണ്”-റിച്ച് മക്കോര്‍മിക് കൂട്ടിച്ചേര്‍ത്തു.

‘പ്രധാനമന്ത്രി മോദി അവിശ്വസനീയമാംവിധം ജനപ്രിയനാണ്. പ്രധാനമന്ത്രി മോദിക്കും മറ്റ് നിയമസഭാംഗങ്ങള്‍ക്കുമൊപ്പം ഞാന്‍ ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട്. അന്ന് പാര്‍ട്ടി പരിധിക്കപ്പുറമുള്ള അദ്ദേഹത്തിന്റെ ജനപ്രീതി കാണാനായി. അദ്ദേഹം 70 ശതമാനത്തോളം ജനപ്രിയനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയാകും’-റിച്ച് മക്കോര്‍മിക് പറഞ്ഞു.

Top