ബിലായ് സ്റ്റീല്‍ പ്ലാന്റ് ഉദ്ഘാടനം ഉള്‍പ്പെടെ വിവിധ പരിപാടികളുമായി പ്രധാനമന്ത്രി

Narendra Modi

ചത്തീസ്ഗഢ്: ചത്തീസ്ഗഢില്‍ വിപുലീകരിച്ച ബിലായ് സ്റ്റീല്‍ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 14 ന് ഉദ്ഘാടനം ചെയ്യും. കൂടാതെ ബിലായില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) ക്യാമ്പസിനും അദ്ദേഹം തറക്കല്ലിടും.

ശേഷം ഭാരത്‌നെറ്റ് പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഭാരത്‌നെറ്റ് പദ്ധതി ഗ്രാമപഞ്ചായത്തുകളെ ഭൂഗര്‍ഭ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ്.

കൂടാതെ ജഗദല്‍പുരിനും റായ്പൂരിനും ഇടയിലുള്ള വിമാന സര്‍വീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ പദ്ധതികള്‍ പ്രകാരം ലാപ്‌ടോപ്പുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ചെക്കുകള്‍ തുടങ്ങിയവ അര്‍ഹതപ്പെട്ടവര്‍ക്കായി അദ്ദേഹം വിതരണം ചെയ്യും. ബിലായ് സന്ദര്‍ശനത്തില്‍ നയ റായ്പുര്‍ സ്മാര്‍ട്‌സിറ്റിയിലും പ്രധാനമന്ത്രി സന്ദര്‍ശിക്കും.Related posts

Back to top