വി​ദേ​ശ വ്യ​വ​സാ​യി​ക​ളെ ഇ​ന്ത്യ​യി​ല്‍ നി​ക്ഷേ​പ​ത്തി​നാ​യി ക്ഷ​ണി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

ന്യൂയോർക്ക് : വി​ദേ​ശ വ്യ​വ​സാ​യി​ക​ളെ ഇ​ന്ത്യ​യി​ല്‍ നി​ക്ഷേ​പ​ത്തി​നാ​യി ക്ഷ​ണി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇന്ത്യയോടൊപ്പം പങ്കാളികളാകാൻ ഇതാണ് ഏറ്റവും മികച്ച അവസരമെന്നും അദ്ദേഹം യുഎസിൽ പറഞ്ഞു.

ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന ബ്ലൂം​ബെ​ര്‍​ഗ് ഗ്ലോ​ബ​ല്‍ ബി​സി​ന​സ് ഫോ​റ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം രാ​ജ്യം നേ​ടി​യ നേ​ട്ട​ങ്ങ​ളും പു​രോ​ഗ​തി​ക​ളും ഫോ​റ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി എ​ടു​ത്തു പ​റ​ഞ്ഞു.

നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും ഇണക്കമുള്ളതാണ്. യുഎസിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയുടെ ബുദ്ധിയും ലോകത്തെ മാറ്റിമറിക്കും. ഇന്ത്യയും യുഎസും ചേർന്നാൽ‌ ആഗോള സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാകും. അവിടെ എന്തെങ്കിലും വിടവ് അനുഭവപ്പെട്ടാല്‍ പാലമായി ഞാൻ നിൽ‌ക്കും– ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിൽ‌ പ്രധാനമന്ത്രി പറഞ്ഞു.

ഞ​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ​വും ജു​ഡീ​ഷ്യ​റി​യും നി​ക്ഷേ​പ​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ന​മ്മു​ടെ ജ​ന​സം​ഖ്യാ​ശാ​സ്‌​ത്രം ഇ​ന്ത്യ​യെ ഏ​റ്റ​വും മി​ക​ച്ച എ​ഞ്ചി​നീ​യ​റിം​ഗ് ഗ​വേ​ഷ​ണ-​വി​ക​സ​ന താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​ക്കി മാ​റ്റു​ന്നു. ഞ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ മേ​ഖ​ല മു​മ്പൊ​ന്നു​മി​ല്ലാ​ത്ത രീ​തി​യി​ല്‍ നി​ക്ഷേ​പ​ക​ര്‍​ക്കാ​യി തു​റ​ന്നി​ട്ടി​ട്ടു​ണ്ടെ​ന്നും മോ​ദി ​വ്യ​ക്ത​മാ​ക്കി.

Top