പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്‌തീനിൽ ; പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്​ച നടത്തും

MODI

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്​തീനിലെത്തി സന്ദർശനത്തിന്റെ ഭാഗമായി പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ഫലസ്​തീന്‍ ജനതക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇന്ത്യയുടെ പിന്തുണ അറിയിക്കും,

റമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. പലസ്തീന്‍ ഉൾപ്പടെ ഒമാന്‍, യുഎഇ എന്നിവിടങ്ങളിലാണു മോദിയുടെ സന്ദര്‍ശനം. വൈകിട്ട് ആറരക്ക്​ യു.എ.ഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയെ കിരീടവകാശി വിമാനത്താവളത്തില്‍ സ്വീകരിക്കും. യു.എ.ഇക്കു ശേഷം ഒമാനും സന്ദര്‍ശിച്ച്‌​ തിങ്കളാഴ്​ച മോദി ഇന്ത്യയിലേക്ക്​ മടങ്ങും.

ഡല്‍ഹിയില്‍ നിന്ന്​ ജോര്‍ദാന്‍ തലസ്​ഥാനമായ അമ്മനിലെത്തിയ നരേന്ദ്ര മോദി അവിടെ നിന്ന് ഹെലികോപ്​റ്ററിലാണ്​ റമല്ലയില്‍ എത്തുക. ആദ്യം യാസര്‍ അറഫത്തി​ന്റെ ശവകൂടിരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച മോദി അറഫത്ത് മ്യൂസിയവും സന്ദർശിക്കും.
പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രസിഡന്‍ഷ്യല്‍ ഹെഡ്ക്വാര്‍ട്ടേഴ്സായ മുഖാറ്റയില്‍ ഗംഭീര സ്വീകരണമൊരുക്കിയിരിക്കുകയാണ് പലസ്തീൻ. തുടർന്ന് ചർച്ചകൾക്ക് ശേഷം വൈകിട്ട് പ്രധാനമന്ത്രി റമല്ലയില്‍ നിന്ന് ജോര്‍ദ്ദനിലേക്ക് തിരിക്കും.

റാമല്ലയില്‍ സൂപ്പര്‍ സ്​ശപഷ്യാലിറ്റി ആശുപത്രി സ്​ഥാപിക്കുന്ന വിവരം മോദി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകാത്ത ഫലസ്​തീന്‍ ജനതക്ക്​ അവ ഒരുക്കിക്കൊടുക്കുക എന്നതാണ്​ മോദിയുടെ സന്ദര്‍ശനം കൊണ്ട്​ ഉദ്ദേശിക്കുന്നതെന്ന്​ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്​ഥന്‍ അറിയിച്ചു.

Top