Narendra modi in Man ki bat

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യം ഖാദിയിലൂടെയാണെന്ന് സര്‍ദാര്‍ പട്ടേല്‍ പറഞ്ഞിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ ഖാദി ഒരു പ്രതീകമായി മാറിയിരിക്കുന്നു. യുവാക്കളെ പോലും ആകര്‍ഷിക്കുന്ന തലത്തിലേക്ക് ഖാദി മാറി. കോടിക്കണക്കിനു പേര്‍ക്ക് ജോലി ലഭിക്കുന്നതിന് ഖാദി സഹായിക്കുന്നു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ച എല്ലാവരോടും നിങ്ങളുടെ അലമാരയില്‍ ഒരു ജോടി ഖാദി വസ്ത്രമെങ്കിലും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും മന്‍കി ബാത്തിലൂടെ മോദി പറഞ്ഞു.

സ്റ്റാര്‍ട്ട് അപ്പുകള്‍ ഐടിക്കുമാത്രമല്ല. അവസാനിക്കാത്ത അവസരങ്ങള്‍ ഇതുവലി നമുക്ക് ലഭിക്കുന്നുണ്ട്. നരേന്ദ്ര മോദി മൊബൈല്‍ ആപ്പിലൂടെ നിരവധിപ്പേര്‍ സ്റ്റാര്‍ട്ട് അപ്പുകളെ കുറിച്ച് സംസാരിക്കാറുണ്ട്. നമ്മുടെ പാരമ്പര്യത്തിന്റെ തന്നെ ഭാഗമാകുന്ന റയില്‍വേ സ്റ്റേഷനുകള്‍ വൃത്തിയാക്കണം. അവ വൃത്തിയാക്കുക മാത്രമല്ല അതിന്റെ ചിത്രങ്ങളും നിങ്ങള്‍ എനിക്ക് അയച്ചുതരണം. അത് മറ്റുള്ളവരെയും ആകര്‍ഷിക്കുമെന്നും മോദി മന്‍കി ബാത്തില്‍ പറഞ്ഞു.

നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കുള്ള പ്രാധാന്യം വര്‍ധിച്ചുവരികയാണ്. ഹരിയാനയിലും ഗുജറാത്തിലും പെണ്‍കുട്ടികള്‍ക്ക് മുന്‍പുള്ളതിലും കൂടുതല്‍ പ്രാധാന്യം വര്‍ധിച്ചു. ബേട്ടി ബച്ചാവോ, ബോട്ടി പഠാവോ എന്നതിന്റെ ഉത്തമ ഉദാഹരമാണിത്.

നിങ്ങള്‍ക്ക് മന്‍കി ബാത്ത് ഇനി മുതല്‍ നിങ്ങളുടെ മൊബൈലിലും കേള്‍ക്കാം. 8190881908 നമ്പറില്‍ മിസ്ഡ്‌കോള്‍ നല്‍കുന്ന ആര്‍ക്കും ഏതുസമയത്തും മന്‍കി ബാത്ത് കേള്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top