കേരള ജനതയുടെ വിശ്വാസ സംരക്ഷണത്തിനൊപ്പം, കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് മോദി

കോഴിക്കോട് : ബി.ജെ.പി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും, തെളിയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കിയെന്നും മോദി ആരോപിച്ചു.

ഇന്ത്യയില്‍ ‘തുഗ്ലക്ക് റോഡ് അഴിമതി’ നടക്കുകയാണെന്ന് മോദി ആരോപിച്ചു. തുഗ്ലക്ക് റോഡില്‍ താമസിക്കുന്ന ഉന്നത കോണ്‍ഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ? ഉത്തരേന്ത്യയില്‍ നടക്കുന്ന റെയ്‍ഡുകളില്‍ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത് – മോദി പറഞ്ഞു.

‘എല്ലാ മലയാളികൾക്കും എന്‍റെ വിഷു ആശംസകൾ’ എന്ന് പറഞ്ഞാണ് നരേന്ദ്രമോദി മോദി പ്രസംഗം തുടങ്ങിയത്. കോഴിക്കോട്ടെ തളി മഹാക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ മോദി, ഇവിടത്തെ ജനങ്ങളുടെ ഊർജവും എടുത്തു പറയേണ്ടതാണെന്ന് വ്യക്തമാക്കി. കോൺഗ്രസ് രാജ്യത്തെ സേനയെ ചോദ്യം ചെയ്യുകയാണെന്നും മോദി ആരോപിച്ചു.

Top