ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഭീഷണിയാകുന്നു: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും നരേന്ദ്രമോദി സര്‍ക്കാര്‍ ഭീഷണിയാകുന്നുവെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഇന്ത്യ എന്നത് കെട്ടിച്ചമച്ച വസ്തുതയാണെന്നും ജര്‍മനി നാസികള്‍ പിടിച്ചെടുത്തതു പോലെ ഫാസിസ്റ്റ്, വംശീയ ഹിന്ദു മേധാവിത്വ പ്രത്യയശാസ്ത്രം ഇന്ത്യ പിടിച്ചെടുത്തെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.

നാസികളുടെയും ആര്‍എസ്എസ്, ബിജെപി സ്ഥാപക നേതാക്കളുടെയും ആശയങ്ങള്‍ തള്ളിലുള്ള പൊരുത്തം കണ്ടെത്താന്‍ ഗൂഗിളില്‍ പരിശോധിച്ചാല്‍ മതി. ഫാസിസ്റ്റ് മനോഭാവമുള്ള മോദിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ ആണവായുധം കൈവശം വെച്ചിരിക്കുന്നത് ലോകത്തെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇതിനെതിരെ ലോകരാജ്യങ്ങള്‍ രംഗത്തു വരണം, ഇമ്രാന്‍ വ്യക്തമാക്കി.

Top