Narendra Modi hits back at Akhilesh, says donkeys are loyal, shoulder responsibilities

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കഴുത പരാമര്‍ശനത്തിന് അതേനാണയത്തില്‍ മറുപടി കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

താന്‍ കഴുതകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാപ്പകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതെന്ന് മോദി പറഞ്ഞു. ജനങ്ങളാണ് തന്റെ യജമാനന്‍മാര്‍. കഴുതകള്‍ യജമാനന്‍മാരോട് കൂറുള്ളവരായിരിക്കുമെന്നും മോദി പറഞ്ഞു.

യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് അഖിലേഷിനെതിരെ മോദി ആഞ്ഞടിച്ചത്. അഖിലേഷിന്റെ എംഎല്‍എമാര്‍ ഹീനമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവര്‍ക്കുവേണ്ടിയാണോ അഖിലേഷ് വോട്ട് ചോദിക്കുന്നത്. യുപിയിലെ ജനങ്ങള്‍ ഇത്തരം ക്രിമിനലുകളുടെ ഭരണം അര്‍ഹിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.

Top