Narendra Modi has never taken selfie with a farmer: Rahul Gandhi

rahul-gandi

അസംഗഡ്: യു.പി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി .

മേദികര്‍ഷകരെ കാണാന്‍ ശ്രമിക്കാത്തത് അദ്ദേഹത്തിന്റെ സ്യൂട്ട് വൃത്തികേടാവുമെന്ന് കരുതിയാണെന്ന് രാഹുല്‍ പറഞ്ഞു.

യു. എസിലും ചൈനയിലും യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്ന നേതാവാണ് അദ്ദേഹമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. യു.പിയിലെ അസംഗഡില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ധരിച്ചിരുന്ന സ്യൂട്ട് 4.31 കോടി രൂപയ്ക്കാണ് സൂറത്തിലെ രത്‌നവ്യാപാരി ലാല്‍ജിഭായ് പട്ടേല്‍ കഴിഞ്ഞവര്‍ഷം നടന്ന ലേലത്തില്‍ സ്വന്തമാക്കിയത്.

Top