റുവാണ്ട സന്ദര്‍ശനത്തിനിടെ കര്‍ഷകര്‍ക്കായി നരേന്ദ്ര മോദി 200 പശുക്കളെ സമ്മാനിച്ചു

modi

കിഗാലി: ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമീണര്‍ക്ക് 200 പശുക്കളെ നല്‍കി. റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് മോദി പശുക്കളെ സമ്മാനിച്ചത്. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമേയുടെ സ്വപ്ന പദ്ധതിയായ ‘ഗിരിങ്ക’ എന്ന പദ്ധതിയിലേക്കായാണ് മോദി പശുക്കളെ സമ്മാനിച്ചത്.

പാവപ്പെട്ട ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ ഓരോ പശുക്കളെ വീതം നല്‍കുന്നതാണ് ഗിരിങ്ക പദ്ധതി. ഇത്തരത്തില്‍ നല്‍കുന്ന പശുവിന്റെ ആദ്യ കിടാവിനെ കര്‍ഷകന്‍ തന്റെ അയല്‍വാസിക്ക് കൈമാറേണ്ടതാണ്. റുവാണ്ടയില്‍ നിന്നു തന്നെ വാങ്ങിയ പശുക്കളെയാണ് മോദി പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. കിഴക്കന്‍ റുവാണ്ടയിലെ റവേരു മാതൃകാ ഗ്രാമത്തിലെത്തിയാണ് മോദി പശുക്കളെ കൈമാറിയത്. റുവാണ്ടന്‍ സര്‍ക്കാര്‍ 2006 ല്‍ ആരംഭിച്ചതാണ് ‘ഗിരിങ്ക’പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓരോ കുടുംബത്തിനുമായി മാത്രമായിരിക്കും പശുവിനെ നല്‍കുക. മൂന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു കഴിഞ്ഞു.

Top