ഗാന്ധിജിയുടെ ജന്മദിനത്തില്‍ ബിജെപി എംപിമാര്‍ 150 കിലോമീറ്റര്‍ പദയാത്ര നടത്തണം; മോദി

ന്യൂഡല്‍ഹി: ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് എംപിമാര്‍ക്ക് പുതിയ നിര്‍ദേശം നല്‍കി മോദി. മഹാത്മാവിന്റെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി എം.പിമാര്‍ പദയാത്ര നടത്തണമെന്നാണ് മോദി നിര്‍ദേശിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച നടന്ന ബി.ജെ.പി എം.പിമാരുടെ യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ക്ടോബര്‍ രണ്ടിനും 31നും ഇടയില്‍ അതാത് മണ്ഡലങ്ങളില്‍ 150 കിലോമീറ്റര്‍ പദയാത്ര നടത്തണമെന്നാണ് ആഹ്വാനം. രാജ്യസഭാ എം.പിമാരോടും പദയാത്രയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ബി.ജെ.പി ദുര്‍ബലമായ മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി മാധ്യമങ്ങളോട് വ്യക്തമാക്കി. ഗ്രാമങ്ങളുടെ നവീകരണം ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top