സാമ്പത്തിക സംവരണം; നന്ദി അറിയിച്ച് നരേന്ദ്ര മോദിക്ക് എന്‍എസ്എസിന്റെ കത്ത്

കോട്ടയം: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന നടപടിയില്‍ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കത്ത്.

മോദിയുടെ നേതൃത്വത്തിന് എല്ലാ തരത്തിലുമുള്ള പ്രാര്‍ഥനകളുമുണ്ടെന്നാണ് കത്തില്‍ പറയുന്നത്. ഒപ്പം കത്തില്‍ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിക്കുന്നുമുണ്ട്.

മുന്നാക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍എസ്എസ് നേരത്തെ തന്നെ പ്രശംസിച്ചിരുന്നു. അതിനു ശേഷമാണ് നന്ദി പ്രകടിപ്പിച്ച് കത്ത് എഴുതിയിരിക്കുന്നത്.

Top