ബ്രിട്ടീഷ് പ്രധാനമന്ത്രിയും . . സക്കര്‍ബര്‍ഗും . . മോദിക്ക് താഴെയെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോക താരമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ സ്വാധീനിക്കുന്ന ഫേസ്ബുക്ക് സി.ഇ.ഒ സക്കര്‍ബര്‍ഗ് , ബ്രിട്ടീഷ് പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖരെ നിലംപരിശാക്കിയാണ് മോദി നേട്ടം സ്വന്തമാക്കിയത്.പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്തെത്തി. മോദിയെക്കൂടാതെ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരന്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എട്ടാം സ്ഥാനത്തെത്തി.

modi 1

അഴിമതിയും കള്ളപ്പണവും തടയുന്നതിനായി 2016 ല്‍ നടപ്പാക്കിയ നോട്ട് നിരോധനവും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തടയുന്നതിനായി അന്തര്‍ ദേശീയ തലത്തില്‍ നടത്തിയ ഇടപെടലുകളും കണക്കിലെടുത്താണ് മോദി പട്ടികയില്‍ ഇടം പിടിച്ചതെന്ന് ഫോബ്‌സ് അധികൃതര്‍ വ്യകത്മാക്കി.

modi 2

നാല് പ്രാവശ്യം പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമഡര്‍ പുടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളി ചൈന പ്രസിഡന്റ് ഷി ജിങ് പിങ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോകത്തെ 7.5 ബില്ല്യണ്‍ ജനങ്ങളില്‍ നിന്ന് പ്രമുഖരായ 75 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് (8), യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ (11), ഇക്‌സോണ്‍ മൊബില്‍ സി.ഇ.ഒ ഡാരന്‍ വുഡ്‌സ് (34), ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ (54) തുടങ്ങിയവരാണ് പട്ടികയിലെ പുതുമുഖങ്ങള്‍.

Top