വായ്പ എഴുതിത്തള്ളുന്ന കാര്യം; രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ രാജ്യത്തെ കര്‍ഷകരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ആരോപണം ഉന്നയിക്കുന്ന നേതാക്കന്‍മാര്‍ കാണുന്നില്ലെന്നും കഴിഞ്ഞ നാലര വര്‍ഷമായി കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ഉന്നമനത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്നാല്‍, അവരെ തെറ്റിദ്ധരിപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും മോദി പറഞ്ഞു.

ഇടക്കാല ബഡ്ജറ്റ് പ്രഖ്യാപന പ്രകാരം 6000 രൂപയാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയെന്നും കാര്‍ഷിക വികസനത്തിന് അവര്‍ക്ക് ഈ പണം ഉപയോഗിക്കാമെന്നും കര്‍ഷകരുടെയും മധ്യവര്‍ഗങ്ങളുടെയും ഉന്നമനത്തിന് നീതി പൂര്‍വമായ നടപടിയാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മോദി വ്യക്തമാക്കി.

Top