മോദി ഭരണം കര്‍ഷകവിരുദ്ധമെന്ന് തെളിഞ്ഞു; സര്‍ക്കാരിനെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

sitaram yechoori

ന്യൂഡല്‍ഹി: മോദി ഭരണം കര്‍ഷകവിരുദ്ധമെന്ന് തെളിഞ്ഞതായി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരായി ഗാസിയാബാദില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ ഡല്‍ഹി മാര്‍ച്ചിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കണം, ചെറുകിട കര്‍ഷകരെ സഹായിക്കണം തുടങ്ങിയ 21 കാര്യങ്ങളാണ് മാര്‍ച്ചിലൂടെ കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍.

ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ കര്‍ഷകരുടെ നേര്‍ക്ക് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. ‘കിസാന്‍ ക്രാന്തി പദയാത്ര’ എന്ന പേരിലാണ് കര്‍ഷകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സെപ്തംബര്‍ 23ന് ഹരിദ്വാറില്‍ നിന്നുമാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്.

Top