ശബരിമല; മോദിയുടെ പരാമര്‍ശത്തിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

modi-pinarayi

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി സി.പി.എം നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുവാനാണ് നരേന്ദ്രമോദിയുടെ ശ്രമമെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതിയെന്നും സി.പി.എം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ അയ്യപ്പനെന്നും ശബരിമലയെന്നും പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്നായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍.

Top