സാമ്പത്തിക സംവരണ ബില്ലിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിനെ ചോദ്യം ചെയ്തു കൊണ്ട് യൂത്ത് ഫോര്‍ ഇക്വാലിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സാമ്പത്തികം മാത്രമല്ല സംവരണത്തിന്റെ മാനദണ്ഢമെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.

അതേസമയം, മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചിരുന്നു.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയവും സ്വകാര്യ മേഖലയിലും സംവരണമേര്‍പ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തെയും പിന്തുണച്ചെങ്കിലും, പ്രമേയങ്ങള്‍ തള്ളിയ ശേഷമുള്ള വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായി സിപിഎം വോട്ട് ചെയ്തു.

ലോക്‌സഭ പാസാക്കിയ മുന്നാക്ക സംവരണ ബില്‍ ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉപയോഗപ്രദമാകുന്നതാണ് ബില്ലെന്നും മോദി വ്യക്തമാക്കി.

Top