മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തുന്നു; വിമര്‍ശിച്ച് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: നരേന്ദ്ര മോദിയുടേത് വ്യാജപ്രചരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തുകയാണെന്നും സ്വാമി ചിദാനന്ദപുരി സന്യാസവേഷം ധരിച്ച ആര്‍എസ്എസുകാരനാണെന്നും കോടിയേരി ആരോപണമുന്നയിച്ചു.

അതേസമയം, ശബരിമല വിഷയത്തില്‍ മോദിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ശബരിമലയുടെ പേരില്‍ നരേന്ദ്രമോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

അയ്യപ്പന്‍ എന്നു പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റെന്നു പറയുന്നത് പച്ചക്കള്ളമാണെന്നും അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നും ആര് തെറ്റ് ചെയ്താലും നടപടിയുണ്ടൊകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

144 പ്രഖ്യാപിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് ചട്ടം മോദിയ്ക്കും ബാധകമാണ്. ശബരിമലയില്‍ അക്രമം നടത്താന്‍ എത്തിയവര്‍ മോദിയുടെ അനുഗ്രഹത്തോടെയാണ് വന്നത്, മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Top