യുക്രൈൻ വിഷയത്തിൽ നരേന്ദ്രമോദിയുടെ അടിയന്തരയോഗം ചേര്‍ന്നു

ഡല്‍ഹി: യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചു. ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഒഴിപ്പിക്കലിന് ബദല്‍മാര്‍ഗം തേടാനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.

യൂറോപ്യന്‍ യൂണിയനുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. യുക്രെയ്നിലെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും അതിന്റെ തീവ്രത കുറയ്ക്കാന്‍ ഇന്ത്യക്ക് എങ്ങനെ ഇടപെടാമെന്നതിനെയും കുറിച്ചാണ് സംസാരിച്ചതെന്ന് എസ്.ജയശങ്കര്‍ പറഞ്ഞു.

കിയവില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്നും എംബസി അറിയിച്ചു. സുരക്ഷിതരല്ലാത്തവര്‍ക്ക് ബങ്കറുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. യുക്രൈനില്‍ ഏത് ഭാഗത്തേക്ക് നീങ്ങിയാലും അത്യാവശ്യ രേഖകള്‍ കരുതണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി. ഗൂഗിള്‍ മാപ്പില്‍ സ്ഥലങ്ങള്‍ ലഭ്യമാകുമെന്നും എംബസി അറിയിച്ചു.

 

Top