പക്ഷി കാഷ്ഠിച്ചതോ; പട്ടേല്‍ പ്രതിമയ്ക്കു ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ച് ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന വീണ്ടും രംഗത്ത്. എന്നാല്‍ പരിഹാസം അതിരു കടന്നതോടെ കോണ്‍ഗ്രസില്‍ നിന്നു തന്നെ ദിവ്യക്കെതിരെ വിമര്‍ശനവും ഉയരുകയാണ്.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്കു ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തിനു ദിവ്യ നല്‍കിയ അടിക്കുറിപ്പാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്. ചിത്രത്തെ പക്ഷി കാഷ്ഠിച്ചതോ എന്നു ചോദിച്ചാണ് ദിവ്യ പരിഹസിച്ചത്.

എന്നാല്‍ സംഭവം വിവാദമായതോടെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ മൂല്യങ്ങള്‍ ചോര്‍ന്നു പോയെന്നാണ് ഇതിനെതിരെ ബിജെപി ആരോപണം ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സ്‌നേഹത്തിന്റെ രാഷ്ട്രീയം വ്യക്തമായെന്നും ബിജെപി തിരിച്ചടിച്ചു. കോണ്‍ഗ്രസും ദിവ്യയുടെ പരിഹാസത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

Top