റാഫേൽ കരാർ; വീണ്ടും മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി രംഗത്ത്

modi

ബംഗളൂരു: റാഫേല്‍ യുദ്ധ വിമാന കരാര്‍ സംബന്ധിച്ച് മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി എച്ച്.എ.എല്ലിലെ മുന്‍ ഉദ്യോഗസ്ഥരുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.

തന്ത്രപ്രധാനമായ റാഫേല്‍ കരാറില്‍ നിന്ന് എച്ച്.എ.എല്‍ ഒഴിവാക്കപ്പെടുകയായിരുന്നുവെന്നും റാഫേല്‍ എച്ച്.എ.എല്ലിന്റെ അവകാശമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ ഇല്ലാതാക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയരുന്നു.

78 വര്‍ഷത്തെ പാരമ്പര്യമുള്ള എച്ച്.എ.എല്ലിനാണ് യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രവൃത്തി പരിചയമുള്ളതെന്നും ഇതിനെതിരെ സംസാരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ മണ്ടത്തരമാണ് പറയുന്നതെന്നും രാഹുല്‍ ആരോപണം ഉന്നയിച്ചു.

Top