ഭിലായ്: എല്ലാ തരം ഹിംസകള്‍ക്കുമുള്ള മറുപടി വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ബസ്തര്‍ എന്ന സ്ഥലം അറിയപ്പെട്ടിരുന്നത് അക്രമങ്ങളുടെ പേരിലായിരുന്നു. ഇന്ന് ഈ പ്രദേശം അറിയപ്പെടുന്നത് പുതുതായി താന്‍ ഉദ്ഘാടനം ചെയ്യുന്ന ജഗ്ദല്‍പൂര്‍ വിമാനത്താവളത്തിന്റെ പേരിലാണ് മോദി പറഞ്ഞു. ജഗ്ദല്‍പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു.
മുന്‍ സര്‍ക്കാര്‍ ഇവിടെ റോഡുകള്‍ പോലും പണിതില്ല, എന്നാല്‍ തങ്ങള്‍ ഇവിടെ ഒരു വിമാനത്താവളം പണിതു, ഗതാഗത സൗകര്യങ്ങള്‍ വര്‍ധിക്കുന്നത് വ്യവസായങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവും. ഇത്തരത്തിലുള്ള വികസനങ്ങള്‍ തൊഴിലുകളുടെ വര്‍ധനവിനും കാരണമാവും’മോദി കൂട്ടിച്ചേര്‍ത്തു.