മോദിയുടെ ആരാധികയാണ് ; ജീവനാംശം കിട്ടിയ 45 ലക്ഷം രൂപ സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് നല്‍കി ഡോക്ടര്‍

kashmir

ശ്രീനഗര്‍: വിവാഹമോചനം നേടിയപ്പോള്‍ ജീവനാംശമായി കിട്ടിയ 45 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയ്ക്കായി നല്‍കി യുവ ഡോക്ടര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയായ കശ്മീരില്‍ സ്ഥിരതാമസക്കാരിയായ 30കാരി ഡോ. മേഘ മഹാജനാണ് 45 ലക്ഷം രൂപയും സര്‍ക്കാരിലേയ്ക്ക് നല്‍കിയിരിക്കുന്നത്.

2011 മുതലാണ് മേഘ വിവാഹമോചനത്തിനായുള്ള നിയമനടപടികള്‍ ആരംഭിച്ചത്. കേസിന്റെ അവസാനം 45 ലക്ഷം രൂപ മേഘയ്ക്ക് നഷ്ടപരിഹാരം നല്‍കാനായിരുന്നു വിധി. ഈ പണമാണ് മേഘ സ്വച്ഛ് ഭാരത് പദ്ധതിക്കായി കൈമാറിയത്. രാജ്യത്തിന് വേണ്ടി ഇത്രയധികം അതിശയകരമായ കാര്യങ്ങള്‍ ചെയ്യുന്ന പ്രധാനമന്ത്രിയുടെ കടുത്ത ആരാധികയാണ് താനെന്നും അതുകൊണ്ടു തന്നെ ജീവനാംശമായി കിട്ടിയ പണം ചിലവഴിക്കാന്‍ ഇതിലും നല്ലൊരു വഴിയില്ലെന്നും മേഘ പറഞ്ഞു.

സാമ്പത്തിക ലാഭത്തിനായാണ് സ്ത്രീകള്‍ വിവാഹമോചനം നേടുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് തന്റെ തീരുമാനമെന്നും, ലഭിച്ച ഒരു പൈസ പോലും സ്വന്തം കാര്യത്തിന് വേണ്ടി ചിലവഴിക്കില്ലെന്നും മേഘ വ്യക്തമാക്കി. കൂടാതെ വായുജല ശുദ്ധീകരണ പദ്ധതിയെക്കുറിച്ച് സ്വച്ഛ് ഭാരത് കമ്മിറ്റിക്ക് മേഘ കത്തും എഴുതിയിട്ടുണ്ട്.

Top