ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; ഇടപെടാനൊരുങ്ങി പ്രധാനമന്ത്രി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വലിയ തകര്‍ച്ച നേരിട്ടതിന് പിന്നാലെ പ്രശ്‌നത്തില്‍ ഇടപെടാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്കുള്ള സര്‍ചാര്‍ജിലും, കമ്പനികളിലെ പൊതുഓഹരി പങ്കാളിത്ത വിഷയത്തിലും പുനരാലോചന നടത്തുവാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

പ്രശ്‌ന പരിഹാരത്തിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ലിസ്റ്റഡ് കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നത് സംബന്ധിച്ച തീരുമാനം തല്‍ക്കാലത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കില്ലെന്നാണ് സൂചന.

ലിസ്റ്റഡ് കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി വര്‍ധിപ്പിക്കുവാനായിരുന്നു ബജറ്റിലെ തീരുമാനം. ഇതിന് പുറമേ രണ്ട് മുതല്‍ അഞ്ച് കോടി വരെ വരുമാനമുള്ളവര്‍ക്ക് മൂന്ന് ശതമാനവും അഞ്ച് കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് ഏഴ് ശതമാനവും സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും ബജറ്റില്‍ ഇടംപിടിച്ചിരുന്നു.

Top