വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു; നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മായാവതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്. മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്നാണ് മായാവതി കുറ്റപ്പെടുത്തിയത്.

മഹാസഖ്യം തകര്‍ക്കുവാനുള്ള എല്ലാ ശ്രമങ്ങളും മോദിയുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇപ്പോള്‍ ദളിതരുടെ പേര് പറഞ്ഞു കൊണ്ട് മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാര്‍ പോകുന്നതിനെ ബിജെപിയുടെ വനിതാ നേതാക്കള്‍ പോലും ഭയക്കുന്നുവെന്നും മോദിയുടെ വഴിയേ തങ്ങളെയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് അവരുടെ ഭയമെന്നും മായാവതി ആരോപണം ഉന്നയിച്ചു.

ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്നായിരുന്നു മോദി ആഞ്ഞടിച്ചത്. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിക്കണമെന്നും മോദി പറഞ്ഞിരുന്നു.

Top