വോട്ടര്‍മാരോട് നന്ദിപറയാന്‍ നരേന്ദ്രമോദി വാരാണസിയില്‍. . .

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സഹായിച്ച വോട്ടര്‍മാരോട് നന്ദിപറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ എത്തി.

സ്വന്തം മണ്ഡലത്തില്‍ എത്തിയ മോദി കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് ആദ്യം ദര്‍ശനം നടത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിനൊപ്പം തന്നെ ഉണ്ടായിരുന്നു.

അഞ്ചുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് വാരാണസിയില്‍ മോദി വിജയിച്ചത്. വോട്ടര്‍മാരെ നേരിട്ട് കണ്ട് നന്ദി അറിയിക്കാന്‍ അഞ്ചു കിലോമീറ്ററോളം അദ്ദേഹം റോഡ്ഷോയും നടത്തും. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top