ട്രെയിന്‍ ടിക്കറ്റില്‍ മോദിയുടെ ചിത്രം; തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി

Narendra Modi

കൊല്‍ക്കത്ത: ട്രെയിന്‍ ടിക്കറ്റില്‍ മോദിയുടെ ചിത്രം പതിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിയില്‍ തൃണമൂല്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ഭവന, നഗര ദാരിദ്ര നിര്‍മ്മാര്‍ജ്ജന മന്ത്രാലയത്തിന്റെ പരസ്യമാണ് ട്രെയിന്‍ ടിക്കറ്റിലുള്ളതെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.

മോദിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ടിക്കറ്റുകള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും നിര്‍ത്തലാക്കണമെന്നും പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 63,449 ഹോര്‍ഡിങ്, ബാനര്‍, പോസ്റ്റര്‍ തുടങ്ങിയവ ഡല്‍ഹിയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നീക്കം ചെയ്തിരുന്നു.

Top