നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു: മോദിയാകാനൊരുങ്ങി ഈ ബോളിവുഡ് താരം

modi paresh

ന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് നടന്‍ പരേഷ് റാവല്‍ ആണ് മോദിയുടെ വേഷത്തിലെത്തുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം സഞ്ജു റിലീസ് ചെയ്യാനിരിക്കെയാണ് മറ്റൊരു ചിത്രത്തെക്കുറിച്ച് പരേഷ് വെളിപ്പെടുത്തുന്നത്. തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ഇതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രഖ്യാപിച്ചിരുന്നതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് താരം പറയുന്നത്.

മോദിയായി വേഷമിടാന്‍ താന്‍ തയ്യാറെടുത്തു കഴിഞ്ഞെന്നും എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ ജീവചരിത്രം സിനിമയാകുമ്പോള്‍ പരേഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന വിവരവുമുണ്ട്.

Top