മോദിയുടെ നടപടിയിൽ ഞെട്ടി ലോക രാഷ്ട്രങ്ങൾ, ഇതാണ് ‘പണി’

ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിയിലെ ഇടനിലക്കാരന്‍ ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റിയന്‍ മിഷേലിനെ ദുബായിയില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച ഇന്ത്യയുടെ നയതന്ത്ര, രഹസ്യാന്വേഷണ നീക്കത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകരാജ്യങ്ങള്‍.

ബ്രിട്ടന്റെ സമ്മര്‍ദ്ദത്തില്‍ ഒരു വര്‍ഷമായി ദുബായില്‍ സുഖജീവിതം നയിച്ച ക്രസ്റ്റിയന്‍ മിഷേലിനെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ഓപ്പറേഷനിലൂടെ ഇന്ത്യയിലേക്കെത്തിച്ചത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ഡോവല്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ മേധാവി എ.കെ ദസ്മാന, സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എ. സായിമനോഹര്‍ എന്നിവര്‍ ഒരുമെയ്യായി നടത്തിയ നീക്കമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

യു.പി.എ ഭരണകാലത്തെ വന്‍ അഴിമതിയായിരുന്നു അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി. വി.വി.ഐപികള്‍ക്ക് സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്.

ഇടനിലക്കാരനായ ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കം വിജയം കണ്ടിരുന്നില്ല. ദുബായി ഭരണകൂടത്തിന്റെ രഹസ്യസംരക്ഷണത്തോടെയാണ് ഇയാള്‍ അവിടെകഴിഞ്ഞത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കി ദുബായ് പോലീസ് മിഷേലിനെ കസ്റ്റഡിയിലെടുത്തെന്ന് അറിയിച്ചെങ്കിലും ഒരു വര്‍ഷമായി ഇന്ത്യക്കു കൈമാറാതെ സംരക്ഷിക്കുകയായിരുന്നു.

ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നേതൃത്വത്തില്‍ റോയെയും സി.ബി.ഐയെയും ഉള്‍പ്പെടുത്തി ഇതിനായി പ്രത്യേക ഓപ്പറേഷന്‍ നടത്തുകയായിരുന്നു.

ദുബായ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള സൗദി ഭരണാധികാരി മുഹമ്മദ്ബിന്‍ സല്‍മാന്‍ രാജാവിന്റെ സഹായം പ്രധാനമന്ത്രി നരേന്ദ്രമോദി തേടി. ജി. 20 രാജ്യങ്ങളുടെ സമ്മേളനം അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറസില്‍ നടക്കുമ്പോഴായിരുന്നു ഈ നിര്‍ണ്ണായക കൂടിക്കാഴ്ച. ഇതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി ഏല്‍പ്പിച്ച ദൗത്യവുമായി സൗദിയിലേക്കു പറന്നു.

യു.എ.ഇ രാജാവ് മുഹമ്മദ് ബിന്‍ സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹിയാനുമായി വിദേശകാര്യ മന്ത്രി സുഷമസ്വരാജും ചര്‍ച്ച നടത്തി. ബ്രിട്ടന്റെ അപ്രീതിഭയന്ന് ക്ര്‌സറ്റിയന്‍ മിഷേലിനെ ഇന്ത്യക്കു കൈമാറാന്‍ മടിക്കുകയായിരുന്ന യു.എ.ഇക്കു മുകളില്‍ സൗദി രാജാവു വഴി സമ്മര്‍ദ്ദം ശക്തമാക്കിയ ഇന്ത്യ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ നിരിട്ട് യു.എ.ഇയിലേക്കയച്ചു. ഒപ്പം റോ, സി.ബി.ഐ സംഘവുമുണ്ടായിരുന്നു.

നയതന്ത്ര നീക്കത്തിനൊടുവില്‍ ക്രിസ്റ്റന്‍ മിഷേലിനെ ഇന്ത്യക്കു കൈമാറാന്‍ യു.എ.ഇ സന്നദ്ധമായി. റോ, സി.ബി.ഐ സംഘത്തിനൊപ്പമാണ് വിമാനത്തില്‍ മിഷേലിനെ ഡല്‍ഹിയിലേക്കയച്ചത്. ക്രിസ്റ്റ്യന്‍ മിഷേലിന്റെ നാവിന്‍തുമ്പിലാണ് ഇനി കോണ്‍ഗ്രസിന്റെ ഭാവി.

അഗസ്റ്റ വെസ്റ്റ് ലാന്റ് ഇടപാടില്‍ പണം കൈപ്പറ്റിയ കോണ്‍ഗ്രസ് നേതാക്കളുടെ പേരു വെളിപ്പെടുത്തിയാല്‍ അത് രാഷ്ട്രീയ പൊട്ടിത്തെറിക്കു കാരണമാകും. ഒപ്പം രാഫേല്‍ ഇടപാടിലെ അഴിമതി ആരോപണത്തില്‍ നിന്നും നരേന്ദ്രമോദിക്ക് രക്ഷയും.

ദുബായിയില്‍ നിന്നും ക്രസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയിലെത്തിച്ച ഇന്ത്യയുടെ നീക്കം സാമ്പത്തിക തട്ടിപ്പു നടത്തി വിദേശരാജ്യങ്ങളില്‍ സുഖജീവിതം നയിക്കുന്ന വിജയ് മല്യ, നീരവ് മോദി, ലളിത് മോദി എന്നിവരുടെ നെഞ്ചിടിപ്പാണ് ഉയര്‍ത്തുന്നത്.

Top