വെങ്കലം നേടിയ സൈന നെഹ്‌വാളിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ വെങ്കലം നേടിയ സൈന നെഹ്‌വാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.

സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ തായ് സു യിംഗിനെയാണ് സൈന നേരിട്ടത്. തായ് സു യിംഗിനു കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും സൈനയ്ക്കു ജയിക്കാന്‍ സാധിച്ചില്ല. സ്‌കോര്‍: 21-18, 21-16. പ്രധാനമന്ത്രിക്കു പുറമേ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും സൈനയെ അഭിനന്ദിച്ചു.

Top